ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ഐ ലീഗ് ജേഴ്‌സി ഗോകുലം താരം സി.കെ ഉബൈദ് ലേലം ചെയ്യുന്നു


അഭിനാഥ് തിരുവലത്ത്

1 min read
Read later
Print
Share

ആദ്യമായി ഐ ലീഗ് കിരീടം നേടുന്ന കേരള ക്ലബ്ബ് എന്ന നേട്ടം ഗോകുലം സ്വന്തമാക്കിയ സീസണില്‍ ടീമിന്റെ ഗോള്‍വല കാത്തത് ഉബൈദായിരുന്നു

Photo: GKFC

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മാതൃകാപരമായ നീക്കവുമായി ഗോകുലം കേരള എഫ്.സി ഗോള്‍കീപ്പര്‍ സി.കെ ഉബൈദ്. വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാന്‍ ഐ ലീഗ് കിരീടം നേടിയ ഇക്കഴിഞ്ഞ സീസണില്‍ ഉപയോഗിച്ച ജേഴ്‌സി ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് ഉബൈദ്.

എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുമായി സഹകരിച്ചാണ് തുക സമാഹരിക്കാന്‍ ഉബൈദ് ജേഴ്‌സി ലേലം ചെയ്യുന്നത്.

ആദ്യമായി ഐ ലീഗ് കിരീടം നേടുന്ന കേരള ക്ലബ്ബ് എന്ന നേട്ടം ഗോകുലം സ്വന്തമാക്കിയ സീസണില്‍ ടീമിന്റെ ഗോള്‍വല കാത്തത് ഉബൈദായിരുന്നു. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പൂര്‍ ക്ലബ്ബ് ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് മുക്കിക്കളഞ്ഞാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. നേരത്തെ ഗോകുലം ഡ്യൂറാന്റ് കപ്പ് നേടുമ്പോഴും ഉബൈദ് തന്നെയായിരുന്നു ടീമിന്റെ ഗോള്‍ കീപ്പര്‍.

എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായാണ് ലേലം നടക്കുന്നത്. 15,000 രൂപയാണ് ജേഴ്‌സിയുടെ അടിസ്ഥാന വില. മെയ് 20 വ്യാഴാഴ്ചയാണ് ലേലം.

Content Highlights: Gokulam kerala player CK Ubaid to auction his I-League jersey for Contribution to the Distress Relief Fund

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
former kerala santosh trophy player titus kurian passes away

1 min

1973 സന്തോഷ് ട്രോഫി സുവര്‍ണ ടീമിലെ ടൈറ്റസ് കുര്യനും ഇനി ഓര്‍മ

Sep 28, 2023


malappuram district junior athletics meet anjali and coach ajmal

1 min

വിജയം കാണാന്‍ അജ്മല്‍ മാഷില്ല; ഫിനിഷിങ് ലൈനില്‍ അഞ്ജലിയുടെ കണ്ണീര്‍

Sep 21, 2023


antim phangal

1 min

ലോകചാമ്പ്യനെ അട്ടിമറിച്ചു, ഇന്ത്യന്‍ താരം അന്തിം പംഗല്‍ ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

Sep 20, 2023


Most Commented