ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ജൂനിയര്‍ ലോകകപ്പ് ഹോക്കി സെമിഫൈനലില്‍ തോല്‍വി. കരുത്തരായ ജര്‍മനി 4-2നാണ് ആതിഥേയരെ വീഴ്ത്തിയത്. ഫൈനലില്‍ ജര്‍മനി അര്‍ജന്റീനയെ നേരിടും. ലൂസേഴ്സ് ഫൈനലില്‍ ഇന്ത്യയും ഫ്രാന്‍സും കളിക്കും.

എറിക്ക് ക്ലെയിന്‍ലെയ്ന്‍ (15), ഫിലിപ്പ് ഹോള്‍സ്മുള്ളര്‍ (21), ഹന്നാസ് മുള്ളര്‍ (24), ക്രിസ്റ്റഫര്‍ കുട്ടെര്‍ (25) എന്നിവര്‍ ജര്‍മനിക്കായും സുദീപ് ചിര്‍മാക്കോ (25), ദാമി സിങ് (60) എന്നിവര്‍ ഇന്ത്യക്കായും ഗോള്‍ നേടി. 

ആദ്യപകുതിയില്‍തന്നെ ഇന്ത്യ 4-1ന് പിന്നിലായിരുന്നു. രണ്ടാം സെമിയില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത് (3-1).

മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം ഞായറാഴ്ചയാണ് നടക്കുക. പൂള്‍ സ്റ്റേജ് മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനോട് 5-4 എന്ന സ്‌കോറിന് തോല്‍വി വഴങ്ങിയിരുന്നു.

Content Highlights: Germany dash defending champions India's hopes in Junior Hockey World Cup