ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ പിതാവ് അന്തരിച്ചു


1 min read
Read later
Print
Share

ന്യൂസീലന്‍ഡിന്റെ മുന്‍ റഗ്ബി താരവും പരിശീലകനുമായിരുന്നു ജെറാര്‍ഡ് സ്റ്റോക്ക്‌സ്

Photo: twitter.com|benstokes38

ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്ക്‌സ് അന്തരിച്ചു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ വസതിയിലായിരുന്നു അന്ത്യം.

ന്യൂസീലന്‍ഡിന്റെ മുന്‍ റഗ്ബി താരവും പരിശീലകനുമായിരുന്നു ജെറാര്‍ഡ് സ്റ്റോക്ക്‌സ്.

നിലവില്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇപ്പോള്‍ കേപ് ടൗണിലാണ് ബെന്‍ സ്റ്റോക്ക്‌സ്. താരം വ്യാഴാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് തിരിക്കും. നേരത്തെ പിതാവിന്റെ ചികിത്സയുടെ ഭാഗമായി ഐ.പി.എല്ലിനു മുമ്പ് ഓഗസ്റ്റില്‍ നടന്ന ഇംഗ്ലണ്ടിന്റെ പാകിസ്താന്‍ പരമ്പരയ്ക്കിടെ സ്റ്റോക്ക്‌സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താരം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

Content Highlights: Ged Stokes father of England all-rounder Ben Stokes died after battle with brain cancer

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
bajrang punia

1 min

മറ്റ് താരങ്ങളെ ഞെട്ടിച്ചുകൊണ്ട് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഗുസ്തി താരം ബജ്‌റംഗ് പൂനിയ

Mar 19, 2021


sam billings

1 min

'എനിക്ക് ചര്‍മാര്‍ബുദം, ക്രിക്കറ്റ് താരങ്ങള്‍ വെയില്‍ കൊള്ളുമ്പോൾ ശ്രദ്ധിക്കണം'- സാം ബില്ലിങ്‌സ്

May 10, 2023


sanju samson shared a picture with mohanlal after team india snub

1 min

'നമുക്ക് കിട്ടിയ ഈ ജീവിതം പരിപൂര്‍ണമായി ആഘോഷിക്കുക'; ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു

Feb 20, 2023

Most Commented