ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്ക്‌സ് അന്തരിച്ചു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ വസതിയിലായിരുന്നു അന്ത്യം.

ന്യൂസീലന്‍ഡിന്റെ മുന്‍ റഗ്ബി താരവും പരിശീലകനുമായിരുന്നു ജെറാര്‍ഡ് സ്റ്റോക്ക്‌സ്.

നിലവില്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇപ്പോള്‍ കേപ് ടൗണിലാണ് ബെന്‍ സ്റ്റോക്ക്‌സ്. താരം വ്യാഴാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് തിരിക്കും. നേരത്തെ പിതാവിന്റെ ചികിത്സയുടെ ഭാഗമായി ഐ.പി.എല്ലിനു മുമ്പ് ഓഗസ്റ്റില്‍ നടന്ന ഇംഗ്ലണ്ടിന്റെ പാകിസ്താന്‍ പരമ്പരയ്ക്കിടെ സ്റ്റോക്ക്‌സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താരം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

Content Highlights: Ged Stokes father of England all-rounder Ben Stokes died after battle with brain cancer