ധോനിയുടെ ജന്മദിനത്തില്‍ ലോകകപ്പ് ചിത്രം കവര്‍ ഫോട്ടോയാക്കി ഗംഭീര്‍; അസൂയയെന്ന് ആരാധകര്‍


ലോകകപ്പ് ഫൈനലില്‍ 122 പന്തില്‍ 97 റണ്‍സ് നേടിയ ഗംഭീറിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ഗൗതം ഗംഭീറിന്റെ എഫ്ബി കവർ ഫോട്ടോ | Photo: FB|Gautam Gambhir

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ 40-ാം ജന്മദിനമാണ് ഇന്ന്. സഹതാരങ്ങളും ആരാധകരും മുൻതാരങ്ങളുമെല്ലാം ധോനിക്ക് ആശംസയുമായെത്തി. സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെയാണ് എല്ലാവരും ആശംസ അറിയിച്ചത്.

എന്നാൽ മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ ധോനിയുടെ ജന്മദിനത്തിൽ തന്റെ ഫെയ്സ്ബുക്ക് കവർ ഫോട്ടോ മാറ്റി ആരാധകരെ രോഷം പിടിപ്പിച്ചിരിക്കുകയാണ്. 2011 ഏകദിന ലോകകപ്പിനിടെയുള്ള തന്റെ ചിത്രമാണ് ഗംഭീർ കവർ ഫോട്ടോയാക്കിയത്. ധോനിയുടെ ജന്മദിനത്തിൽ തന്നെ ഗംഭീർ ഈ ചിത്രം പങ്കുവെച്ചത് താരത്തിന്റെ അസൂയയാണ് കാണിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

ലോകകപ്പ് ഫൈനലിൽ 122 പന്തിൽ 97 റൺസ് നേടിയ ഗംഭീറിന്റെ പ്രകടനം നിർണായകമായിരുന്നു. എന്നാൽ പലപ്പോഴും ഇന്ത്യയുടെ കിരീട നേട്ടത്തിൽ ചർച്ചയാകാറുള്ളത് വിജയറണ്ണിലേക്കെത്തിയ ധോനിയുടെ സിക്സർ ആണ്. ഇതിലുള്ള അമർഷം ഗംഭീർ നേരത്തെ തന്നെ പങ്കുവെച്ചിട്ടുണ്ട്. ആ ഒരൊറ്റ സിക്സല്ല ടീമിനെ ലോക കിരീടത്തിലേക്ക് എത്തിച്ചതെന്ന് ഗംഭീർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Gautam Gambhir updates 2011 WC final picture as Facebook cover on MS Dhonis birthday

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented