ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തോളം തന്റെ വീട്ടില്‍ ജോലിക്കായി നിന്ന സ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീര്‍.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ഇവരുടെ മൃതദേഹം സ്വദേശമായ ഒഡിഷയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഗംഭീര്‍ തന്നെ കര്‍മങ്ങള്‍ ചെയ്തത്. കഴിഞ്ഞ ആറു വര്‍ഷമായി സരസ്വതി പാത്ര എന്ന സ്ത്രീ ഗംഭീറിന്റെ വീട്ടില്‍ ജോലി ചെയ്യുന്നു.

പ്രമേഹ രോഗിയായിരുന്ന സരസ്വതിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഗംഗാ രാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരസ്വതിയുടെ അന്ത്യം ഇക്കഴിഞ്ഞ 21-നായിരുന്നു.

Gautam Gambhir performed the last rites of his deceased domestic help

'എന്റെ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്ന അവര്‍ ഒരിക്കലും ജോലിക്കാരിയല്ല. അവര്‍ എന്റെ കുടുംബാംഗമാണ്. അവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുക എന്നത് എന്റെ കടമയാണ്', ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ജാതി, മതം, മതം, സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ എല്ലായ്‌പ്പോഴും മഹത്വത്തില്‍ വിശ്വസിക്കുക മാത്രമാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Gautam Gambhir performed the last rites of his deceased domestic help