Image Courtesy: Twitter
കാര്‍ഡിഫ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വെയ്ല്‍സിലെ ആശുപത്രിക്ക് 4.69 കോടി രൂപ സംഭാവന ചെയ്ത് റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് താരം ഗാരെത് ബെയ്ല്‍.
തന്നെ പ്രസവിച്ച വെയ്ല്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്കാണ് ബെയ്ല്‍ സഹായം നല്‍കിയിരിക്കുന്നത്. ''ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ആശുപത്രിയാണിത്. ഇവിടെയാണ് ഞാന്‍ ജനിച്ചത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താങ്ങായി നിന്ന ആശുപത്രി കൂടിയാണിത്'-ബെയ്ല്‍ പറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം ജീവന്‍ മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാനും ബെയ്ല്‍ മറന്നില്ല.
ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് കോവിഡ് ബാധിച്ച് 624 പേര്‍ക്ക് വെയ്ല്‍സില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. 8000-ഓളം കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
Content Highlights: Gareth Bale gives Rs 4.69 crore to Cardiff hospital where he was born
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..