ഗൗതം ഗംഭീറും നീരജ് ചോപ്രയും ഹർഭജൻ സിങ്ങും | Photo: Getty Images, Twitter
ന്യൂഡല്‍ഹി: നീരജ് ചോപ്രയുടെ ഒളിമ്പിക് സ്വര്‍ണനേട്ടം ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തേക്കാള്‍ വലുതെന്ന് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. 2011-ല്‍ ലോകകപ്പ് വിജയം ആഘോഷിച്ചതിന്റെ 50 മടങ്ങ് കൂടുതല്‍ നീരജിന്റെ നേട്ടം ആഘോഷിക്കണമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ദേശീയ മാധ്യമമായ ആജ് തകിലെ ചര്‍ച്ചയ്ക്കിടെയിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാമര്‍ശം.
ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ഹര്‍ഭജന് പിന്തുണയുമായി ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീറും രംഗത്തെത്തി. 'ഇത് സത്യമാണ് ഹര്‍ഭജന്‍ സിങ്ങ്. എന്നാല്‍ നിങ്ങള്‍ ഇത് പറയാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഇത് ഒരിക്കലും പറയരുത്' ഗംഭീര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്യോയില്‍ വെങ്കലം നേടിയപ്പോള്‍ ആ നേട്ടത്തെ ഗംഭീര്‍ 1983, 2007, 2011 ലോകകപ്പ് വിജയങ്ങളുമായി താരതമ്യം ചെയ്തിരുന്നു. ഈ ലോകകപ്പിനേക്കാളുമെല്ലാം വലുതാണ് ഹോക്കിയില്‍ ഇന്ത്യയുടെ നേട്ടം എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീര്‍ ഹര്‍ഭജന് പിന്തുണയുമായെത്തിയത്.
2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ആ ടീമില്‍ ഹര്‍ഭജന്‍ സിങ്ങും ഗൗതം ഗംഭീറും അംഗമായിരുന്നു.
Content Highlights: Gambhir reacts to Harbhajan's ‘Neeraj’s win is bigger than 2011 WC win’ remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..