-
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ്. പുതുവത്സര ദിനത്തിൽ നടാഷയുമായുള്ള പ്രണയം വെളിപ്പെടുത്തിയ ഹാർദിക് ഈ മാസത്തിന്റെ തുടക്കത്തിലാണ് അച്ഛനാകാൻ പോകുന്ന സന്തോഷവും പങ്കുവെച്ചത്. ഏതായാലും ഈ കാത്തിരിപ്പിന്റെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഇരുവരും.
കഴിഞ്ഞ ദിവസം ഹാർദിക് നടാഷയ്ക്കൊപ്പമുള്ള സെൽഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തു. ഒപ്പം നടാഷയോട് ഒരു ചോദ്യവുമുണ്ടായിരുന്നു. 'നിന്റെ മുഖത്തിന് ഇത്രയും തിളക്കം എവിടെ നിന്ന് കിട്ടുന്നു?' എന്നായിരുന്നു ഹാർദികിന്റെ ചോദ്യം. ഇതിന് നടാഷ നൽകിയ മറുപടി നിരവധി ആരാധകരുടെ ഹൃദയത്തിലാണ് ഇടം നേടിയത്.
ഹാർദിക് പാണ്ഡ്യയുടെ സ്നേഹവും ലാളനയും ജനിക്കാൻ പോകുന്ന കുഞ്ഞുമാണ് ഈ തിളക്കത്തിന് പിന്നിൽ എന്നായിരുന്നു നടാഷയുടെ ഉത്തരം.
ഈ വർഷം ആദ്യം നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം പരിക്കിനെ തുടർന്ന് ഹാർദികിന് നഷ്ടമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഹാർദിക്. എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് ഐ.പി.എൽ മാറ്റിവെച്ചിരിക്കുകയാണ്.
Content Highlights: Hardik Pandya and Natasa Stankovic, Sports News
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..