പാരിസ്: കോവിഡ് പരിശോധനയെ തുടര്‍ന്ന് രോഗബാധിതനാണെന്ന് തെളിഞ്ഞതോടെ ഫ്രഞ്ച് ലീഗ് ക്ലബ്ബ് സ്റ്റാഡ് ദെ റെയിംസിന്റെ ടീം ഡോക്ടര്‍ ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ് (60) ആത്മഹത്യ ചെയ്തു.

കോവിഡ് ബാധിതനായതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

റെയിംസ് പ്രസിഡന്റ് ജീന്‍ പിയെര കൈല്ലോട്ടാണ് ഡോക്ടറുടെ മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിന്റെ ഹൃദയത്തിലേറ്റ മുറിവാണെന്ന് ജീന്‍ കുറിച്ചു. 20 വര്‍ഷത്തിലേറെയായി ക്ലബ്ബിനൊപ്പമുള്ള ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ്, ക്ലബ്ബ് പ്രസിഡന്റിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ കൂടിയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ഫ്രാന്‍സിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം തന്നെ മൂന്നാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: french club doctor tragically commits suicide after contracting coronavirus