ന്യൂഡല്‍ഹി: ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരങ്ങളായ സത്യന്‍ ജ്ഞാനശേഖരന്‍, സുതീര്‍ഥ മുഖര്‍ജി, ശരത് കമല്‍, മണിക ബത്ര എന്നിവര്‍ ഈ വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. 

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിമ്പിക്‌സ് നടക്കുക. 

ഏഷ്യന്‍ ഒളിമ്പിക്‌സ് യോഗ്യതാമത്സരങ്ങള്‍ വിജയിച്ചാണ് താരങ്ങള്‍ കായികമാമാങ്കത്തിന് യോഗ്യത നേടിയത്. ഇവരെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. 

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് മൂലമാണ് നീട്ടിവെച്ചത്. ഒളിമ്പിക്‌സിനുശേഷം പാരലിംപിക്‌സ് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും.

Content Highlights: Four Indian table tennis players qualify for Tokyo Olympics