
Photo: Reuters
ലണ്ടൻ:കോവിഡ്-19 പ്രതിസന്ധിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബ് ചെൽസി. ചെൽസിയുടെ നാല് താരങ്ങളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി.
മാസൺ മൗന്റ്, ടാമ്മി എബ്രഹാം, ക്രിസ്റ്റിയൻ പുലിസിച്ച്, ഫികായോ ടൊമോരി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ചെൽസി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ചെൽസിയുടെ എട്ടു താരങ്ങൾ ക്വാറന്റീനിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതോടെ പ്രീ സീസൺ പരിശീലനത്തിനായി ഇവർ ടീമിനൊപ്പം ചേരില്ല. ഈ നാലു താരങ്ങളും 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. കോവിഡ് ഫലം നെഗറ്റീവായ ശേഷമാകും ഇവർ പരിശീലനത്തിൽ പങ്കെടുക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ്, ബ്രൈറ്റൺ, വെസ്റ്റ് ഹാം എന്നീ ക്ലബ്ബുകളിലെ താരങ്ങൾക്കും കോവിഡ് പോസിറ്റീവയതാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിൽ ചെൽസി നാലാം സ്ഥാനവുമായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു. സെപ്റ്റംബർ 14-ന് ബ്രൈറ്റണിനെതിരായ മത്സരത്തോടെയാണ് ചെൽസിയുടെ അടുത്ത സീസണിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.
Content Highlights: Chelsea players, Covid 19
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..