കൊളംബോ: ശ്രീലങ്കയുടെ മുന്‍ പേസ് ബൗളറും എ ടീമിന്റെ പരിശീലകനുമായ നുവാന്‍ സോയ്‌സയ്ക്ക് ആറു വര്‍ഷം വിലക്ക്. ഒത്തുകളിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.സിയുടെ നടപടി. 

ഇന്ത്യന്‍ വാതുവെപ്പ് സംഘം സമീപിച്ചത് നുവാന്‍ സോയ്‌സ മറച്ചുവെയ്ക്കുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് 2018 ഒകട്‌ബോറില്‍ തന്നെ താരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലയളവ് കൂടി ഉള്‍പ്പെടുത്തി മുന്‍കാല പ്രാബല്യത്തോടെയാണ് ആറു വര്‍ഷത്തെ വിലക്ക് ഐ.സി.സി. പ്രഖ്യാപിച്ചത്. 

ദേശീയ എ ടീം കോച്ചായിരിക്കെ മാതൃക കാണിക്കേണ്ട വ്യക്തിയില്‍നിന്നാണ് ഇത്തരം നടപടിയുണ്ടായതെന്ന് ഐ.സി.സി. ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ വ്യക്തമാക്കി. 1997 മുതല്‍ 2007 വരെ നീണ്ടു നില്‍ക്കുന്ന കരിയറില്‍ ശ്രീലങ്കയ്ക്കായി 35 ടെസ്റ്റും 95 ഏകദിനവും കളിച്ച താരമാണ് സോയ്‌സ.

Content Highlights: Former Sri Lanka fast bowler Nuwan Zoysa banned for six years