ഹരാരെ (സിംബാബ്‌വെ): മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നറും സിംബാബ്‌വെ ക്രിക്കറ്റ് ടീം സെലക്ടറുമായിരുന്ന ജോണ്‍ ഹാര്‍കോര്‍ട്ട് ഡുപ്രീസ് (77) അന്തരിച്ചു.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ജാക്കി എന്ന് വിളിക്കുന്ന  ഡുപ്രീസിന്റെ അന്ത്യം. ബുധനാഴ്ച സിംബാബ്‌വെയിലെ ഹരാരെയിലായിരുന്നു അന്ത്യം. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയാണ് (സി.എസ്.എ) അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നിരവധി സിംബാബ്‌വെ വംശജരില്‍ ഒരാളായിരുന്നു ഡുപ്രീസും.

1960-കളില്‍ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമായിരുന്നു. 1966-67 കാലത്ത് ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു.

20 വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്ന അദ്ദേഹം 4,000 റണ്‍സും 296 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Content Highlights:Former South Africa spinner and Zimbabwe selector du Preez passes away