കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം വെര്‍നോണ്‍ ഫിലാന്‍ഡറുടെ ഇളയ സഹോദരന്‍ ടൈറോണ്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു.

കേപ്ടൗണിലെ റാവെന്‍സ്മീഡില്‍ വെര്‍നോണ്‍ ഫിലാന്‍ഡറുടെ വീടിന് തൊട്ടടുത്ത് ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

അയല്‍ക്കാരന് ഒരു ട്രോളിയില്‍ വെള്ളമെത്തിക്കുന്നതിനിടെയാണ് ടൈറോണിന് വെടിയേറ്റതെന്ന് ആഫ്രിക്കന്‍ വാര്‍ത്താ ഏജന്‍സി (എ.എന്‍.എ) റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് ഇരുവരുടെയും അമ്മയായ ബോണിറ്റയും മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു. 

അക്രമി ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വെസ്‌റ്റേണ്‍ കേപ് പോലീസ് വക്താവ് ക്യാപ്റ്റന്‍ എഫ്.സി വാന്‍ വിക്ക് അറിയിച്ചു.

Content Highlights: Former South Africa player Vernon Philander brother shot dead in Cape Town