അഹമ്മദാബാദ്: മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സി.ഐ മുന്‍ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ (66) കോവിഡ് ബാധിച്ച് മരിച്ചു.

ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് മരണ വിവരം അറിയിച്ചത്.

ശ്രദ്ധേയനായ വലംകൈയന്‍ പേസറായിരുന്ന രാജേന്ദ്രസിങ് തരക്കേടില്ലാത്ത ബാറ്റ്‌സ്മാനും കൂടിയായിരുന്നു. 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 11 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 134 വിക്കറ്റുകളും 1,536 റണ്‍സും നേടിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകളും 104 റണ്‍സും നേടി.

53 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 18 ലിസ്റ്റ് എ മത്സരങ്ങളിലും 34 ട്വന്റി 20-കളിലും ബി.സി.സി.ഐയുടെ ഔദ്യോഗിക റഫറിയായിരുന്നു.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടര്‍, കോച്ച്, ടീം മാനേജര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: Former Saurashtra cricketer ex-BCCI match referee Rajendrasinh Jadeja dies due to Covid-19