ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 രോഗബാധ. തൗഫീഖ് തന്നെയാണ് താന്‍ രോഗബാധിതനാണെന്ന് അറിയിച്ചത്.

പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതില്‍ നിന്നാണ് കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതെന്ന് ഒരു പാക് മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്.

എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇടംകൈയന്‍ ഓപ്പണറായിരുന്ന തൗഫീഖ് ഉമര്‍ 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2001-ല്‍ അരങ്ങേറ്റം കുറിച്ച് താരം 2014-ലാണ് പാകിസ്താനായി അവസാന മത്സരം കളിച്ചത്.

Content Highlights: Former Pakistan opener Taufeeq Umar tests positive for Covid-19