Image Courtesy: Twitter
ഇസ്ലാമാബാദ്: ക്രിക്കറ്റിലും കോവിഡ് മരണം. മുന്‍ പാകിസ്താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫറാസാണ് (50) ബാധിച്ച് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനു പിന്നാലെ മൂന്നു ദിവസത്തോളം പെഷവാറിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു സഫര്‍. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
കോവിഡ് മൂലം മരണപ്പെടുന്ന പാകിസ്താനിലെ ആദ്യ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാണ് സഫര്‍ സര്‍ഫ്രാസ്.
1988-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സഫര്‍ 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് നേടിയിട്ടുണ്ട്. 1994-ലാണ് വിരമിച്ചത്. ഇടങ്കൈയ്യൻ ബാറ്റ്‌സ്മാനായിരുന്നു. വിരമിച്ച ശേഷം പെഷാവര്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.
Content Highlights: Former Pakistan first-class cricketer dies due to coronavirus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..