ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.

വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നും താരം പറഞ്ഞു.

Former Pakistan captain Shahid Afridi tested positive for Covid-19

'വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഞാന്‍ കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥന വേണം'- അഫ്രീദി കുറിച്ചു.

Content Highlights: Former Pakistan captain Shahid Afridi tested positive for Covid-19