ഡാനിക്കുട്ടി ഡേവിഡ്
പത്തനംതിട്ട: മുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
പത്തനംതിട്ട മല്ലശേരി സ്വദേശിയായ ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോള്‍ കരിയറിലേക്ക് കടക്കുന്നത്. 1981-82 ലെ ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു.
1981 മുതല്‍ 1993 വരെ കേരളത്തിനായി 11 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. 1985-86ലെ ഡല്‍ഹി ചാമ്പ്യന്‍ഷിപ്പില്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. 1985-ലെ ഡല്‍ഹി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു.
1993-ല്‍ ഫെഡറേഷന് കപ്പ് നേടിയ ടൈറ്റാനിയത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ്, മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഒരു ദശകത്തിലേറെ കാലം ടൈറ്റാനിയം ടീമിനായി കളിച്ചു. ഇക്കഴിഞ്ഞ മേയ് 30-നാണ് ടൈറ്റാനിയത്തില്‍ നിന്ന് വിരമിച്ചത്.
Content Highlights: former kerala volleyball captain danikutty david passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..