Tanvi Bhatt
തന്‍വി ഭട്ട് | Photo: Special Arrangement

ദുബായ്: മുന്‍ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട് (21) ദുബായില്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. 

2012-ല്‍ ദോഹയില്‍ നടന്ന അണ്ടര്‍-14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. എന്നാല്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു. തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു. 

ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ല്‍സെക്സ് കോളേജിലെ സൈക്കോളജി വിദ്യാര്‍ഥിയായിരുന്നു. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരന്‍ ആദിത്യ.

Content Highlights: former kerala tennis player tanvi bhatt dies in dubai