മുന്‍ കേരള രഞ്ജി ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു


1970-71 സീസണ്‍ മുതല്‍ 1980-81 സീസണ്‍ വരെ കേരള രഞ്ജി ടീമിനായി കളിച്ചിട്ടുണ്ട്

എ. സത്യേന്ദ്രൻ | Photo:facebook.com|KeralaCricketAssociation

ഹൈദരാബാദ്: മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൈദരാബാദില്‍വെച്ചായിരുന്നു അന്ത്യം.

കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം സ്‌റ്റേറ്റ് ബാങ്കില്‍ ജോലി ലഭിച്ചതോടെ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1970-71 സീസണ്‍ മുതല്‍ 1980-81 സീസണ്‍ വരെ കേരള രഞ്ജി ടീമിനായി കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിനൊപ്പം മീഡിയം പേസും വഴങ്ങിയിരുന്ന അദ്ദേഹം 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 1291 റണ്‍സെടുത്തിട്ടുണ്ട്.

1979-ല്‍ ഷിമോഗയില്‍ കര്‍ണാടകയ്‌ക്കെതിരേ പുറത്താകാതെ നേടിയ 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ചു മത്സരങ്ങളില്‍ കേരളത്തെ നയിച്ച അദ്ദേഹം കേരള രഞ്ജി ടീമിനെ രണ്ടു സീസണുകളില്‍ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിരമിച്ച ശേഷം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിയും, വെറ്ററന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു.

Content Highlights: former kerala ranji team captain a satyendran passes away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented