ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനാണ് ഹര്‍ഭജന്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
'നമുക്ക് ഭക്ഷണം നല്‍കുന്നവരാണ് കര്‍ഷകര്‍. അന്നം തരുന്ന അവര്‍ക്ക് നമ്മള്‍ അല്‍പ്പം സമയം കൊടുക്കണം. അതല്ലേ ന്യായം? പൊലീസ് ഏറ്റുമുട്ടലിലൂടെയല്ലാതെ അവരെ നമുക്ക് കേട്ടുകൂടേ? ദയവായി കര്‍ഷകരെക്കൂടി കേള്‍ക്കൂ'-ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു
किसान हमारा अन्नदाता है । हम को अन्नदाता को थोड़ा समय देना चाहिए । क्या यह वाजिब नहीं होगा. बिना पुलिस भिड़ंत के क्या हम उनकी बात नहीं सुन सकते. कृपया किसान की भी सुनिए 🙏 जय हिंद 🙏🙏
— Harbhajan Turbanator (@harbhajan_singh) November 27, 2020
ഇതോടൊപ്പം കര്‍ഷകന്‍ പൊലീസിന് വെള്ളം നല്‍കുന്ന ഒരു രംഗവും ഹര്‍ഭജന്‍ പങ്കുവെച്ചിട്ടുണ്ട്.
— Harbhajan Turbanator (@harbhajan_singh) November 28, 2020
ഇതിനുമുന്‍പും വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ ഹര്‍ഭജന്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലുണ്ടായ കര്‍ഷക പ്രക്ഷോഭങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട് ഹര്‍ഭജൻ.
Content Highlights: Former Indian cricketer Harbhajan Singh supports delhi chalo march