ബറോഡ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്നാലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഒപ്പം കളിച്ച യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് യൂസഫ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ചയാണ് സച്ചിന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യൂസഫിനും കോവിഡ് സ്ഥിരീകരിച്ചത്. 

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടിയാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും യൂസഫ് ട്വിറ്ററില്‍ വ്യക്തമാക്കി. 

Former India cricketer Yusuf Pathan tests positive for Covid-19

അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും യൂസഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Former India cricketer Yusuf Pathan tests positive for Covid-19