ന്യൂഡല്‍ഹി: ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. 

വ്യാഴാഴ്ച ഗംഗാറാം ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത് നീക്കുന്നതിനായി ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

1967 - 1979 കാലഘട്ടത്തിനിടയ്ക്ക് ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളും 10 ഏകദിനങ്ങളും കളിച്ച താരമാണ് ബേദി. ടെസ്റ്റില്‍ 266 വിക്കറ്റുകളും ഏകദിനത്തില്‍ ഏഴു വിക്കറ്റുകളുമാണ് സമ്പാദ്യം.

Content Highlights: Former India cricketer Bishan Singh Bedi discharged from Delhi hospital