മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബാപ്പു നട്ക്കര്‍ണി (86) അന്തരിച്ചു. 1955 മുതല്‍ 1968 വരെ ഇന്ത്യയ്ക്കായി 41 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 21 മെയ്ഡന്‍ ഓവര്‍ എറിഞ്ഞ് റെക്കോഡ് സൃഷ്ടിച്ച താരമാണ് നാസിക് സ്വദേശിയായ നട്ക്കര്‍ണി. ഇന്ത്യയ്ക്കായി 41 ടെസ്റ്റില്‍നിന്ന് 1414 റണ്‍സും 88 വിക്കറ്റും നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് 21 മെയ്ഡന്‍ ഓവര്‍ എറിഞ്ഞത്. 1995-ല്‍ ന്യൂസീലന്‍ഡിനെതിരേയായിരുന്നു ടെസ്റ്റില്‍ അരങ്ങേറ്റം.

1968-ല്‍ കിവീസിനെതിരേ വെല്ലിങ്ടണില്‍ 63 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഏഴ് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും (122) നേടിയിട്ടുണ്ട്.

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായിരുന്ന നട്ക്കര്‍ണി കരിയറില്‍ 9165 പന്തുകളെറിഞ്ഞപ്പോള്‍ ആകെ വിട്ടുനല്‍കിയല്‍ 2559 റണ്‍സ് മാത്രമാണ്. 1.67 ആണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ എക്കണോമി. മുംബൈക്കും മഹാരാഷ്ട്രയ്ക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു.

Content Highlights: Former India all-rounder Bapu Nadkarni passes away