ലാസ് വെഗാസ്: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ അട്ടിമറിച്ച മുന്‍ താരം ലിയോണ്‍ സ്പിങ്ക്‌സ് (67) അന്തരിച്ചു. വെള്ളിയാഴ്ച ലാസ് വെഗാസിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

1978-ല്‍ തന്റെ എട്ടാമത്തെ മത്സരത്തിലാണ് മുഹമ്മദ് അലിയെ അട്ടിമറിച്ച് സ്പിങ്ക്‌സ് ശ്രദ്ധ നേടുന്നത്. 15 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അന്ന് അലി അടിയറവ് പറഞ്ഞത്. 25-ാം വയസില്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 

1976-ല്‍ കാനഡയിലെ മോണ്‍ഡ്രിയലില്‍ നടന്ന ഒളിമ്പിക്‌സില്‍ ക്യൂബയുടെ സിക്‌സ്‌ടോ സോറിയയെ തോല്‍പ്പിച്ച് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

Content Highlights: Former heavyweight champion and Olympic gold winner Leon Spinks dies