പാരീസ്: ചികിത്സപ്പിഴവിനെത്തുടര്‍ന്ന് 40 വര്‍ഷത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ഫ്രഞ്ച് ഫുട്ബോള്‍ താരം ജീന്‍ പിയറി ആദംസ് (71) അന്തരിച്ചു. 

1982-ല്‍ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയില്‍ പിഴച്ചതിനെത്തുടര്‍ന്ന് മസ്തിഷാകാഘാതമുണ്ടായി. തുടര്‍ന്ന് ഇത്രകാലവും അബോധാവസ്ഥയിലായിരുന്നു. ഭാര്യ ബെര്‍ണാഡെറ്റാണ് ഇക്കാലം പരിചരിച്ചത്. 

സെന്റര്‍ ബാക്ക് ആയിരുന്ന ആദംസ് 1972-77 കാലത്ത് ഫ്രാന്‍സിനുവേണ്ടി 22 മത്സരം കളിച്ചു. പി.എസ്.ജി. ക്ലബ്ബിനുവേണ്ടി 41 മത്സരത്തിലും നീസിനായി 126 മത്സരവും കളിച്ചു.

Content Highlights: Former french footballer Jean-Pierre Adams Dies After Almost 40 Years In Coma