-
കോഴിക്കോട്: മുന്‍ കേരള ഫുട്‌ബോള്‍ താരം കെ.വി ഉസ്മാന്‍ (ഡെംമ്പോ ഉസ്മാന്‍) (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. 1968-69 ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്‌പോര്‍ട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു.
1963-ല്‍ കാലിക്കറ്റ് എ.വി.എം സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെയാണ് കെ.വി ഉസ്മാന്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ജില്ലാ തലത്തില്‍ അക്കാലത്തെ അണ്ടര്‍ 17- മാതൃഭൂമി ട്രോഫിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
കാലിക്കറ്റ് യങ് ചലഞ്ചേഴ്‌സ്, പ്രീമിയര്‍ ടയേഴ്‌സ്, ടൈറ്റാനിയം എന്നീ ടീമുകള്‍ക്കായും ബൂട്ടുകെട്ടി. അക്കാലത്ത് മലബാറിലെ ഏറ്റവും പ്രശസ്തനായ സെവന്‍സ് താരം കൂടിയായിരുന്നു ഉസ്മാന്‍.
ഡിഫന്‍ഡറാണെങ്കിലും ഒരിക്കല്‍ പോലും മൈതാനത്ത് എതിരാളികള്‍ക്കെതിരേ കടുത്ത ഫൗളുകള്‍ പുറത്തെടുക്കാത്ത താരമായിരുന്നു ഉസ്മാനെന്ന് സഹതാരങ്ങള്‍ ഓര്‍ക്കുന്നു.
കോവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കണ്ണംപറമ്പില്‍ കബറടക്കം നടക്കും.
Content Highlights: former Football player KV Usman passed away
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..