മുൻ ഇംഗ്ലണ്ട് താരം ജെയിംസ് ടെയ്‌ലർ | Photo by Tom Shaw| Getty Images
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണെതിരേ ഗുരുതര ആരോപണങ്ങളുമായി സഹതാരമായിരുന്ന ജെയിംസ് ടെയ്‌ലര്‍ രംഗത്ത്.
പലപ്പോഴും സഹതാരങ്ങളുടെ മുന്നില്‍ വെച്ച് പീറ്റേഴ്‌സണ്‍ തന്നെ അധിക്ഷേപിച്ചിരുന്നതായി ടെയ്‌ലര്‍ ആരോപിച്ചു.
2012-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച താരമാണ് ടെയ്‌ലര്‍. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ പീറ്റേഴ്‌സനോട് എല്ലാ ബഹുമാനവുമുണ്ടെന്നു പറഞ്ഞ ടെയ്‌ലര്‍, ഒരു വ്യക്തിയൈന്ന നിലയില്‍ അദ്ദേഹത്തോട് ആ മതിപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ്കാസ്റ്റിലായിരുന്നു ടെയ്‌ലര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
''21 വയസുള്ളപ്പോഴായിരുന്നു എന്റെ അരങ്ങേറ്റം. കെ.പി (പീറ്റേഴ്‌സന്‍) പലപ്പോഴും എന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞുനടക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു. സാധാരണയായി ആരെങ്കിലും നിങ്ങളെ കുറിച്ച് മോശമായി പറയുന്നതോ പെരുമാറുന്നതോ നിങ്ങള്‍ ഇഷ്ടപ്പെടില്ല. പക്ഷേ സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല.'' - ടെയ്‌ലര്‍ പറഞ്ഞു.
അലിസ്റ്റര്‍ കുക്കിനോടും ആന്‍ഡ്രൂ സ്‌ട്രോസിനോടുമടക്കം ടെയ്‌ലര്‍ കൊള്ളില്ലെന്നും നല്ലവനല്ലെന്നും മറ്റും പീറ്റേഴ്‌സന്‍ പറഞ്ഞു നടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ച താരമാണ് ടെയ്ലര്‍.
Content Highlights: Former England batsman James Taylor accuses Kevin Pietersen of abusing him
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..