ധാക്ക: മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ കോവിഡ്മുക്തനായി. ചൊവ്വാഴ്ച ഫെയ്സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് താന്‍ രോഗമുക്തനായ വിവരം അറിയിച്ചത്.

ജൂണ്‍ 20-നായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ''ദൈവാനുഗ്രഹവും നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും കൊണ്ട് എന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.'' - മൊര്‍ത്താസ പറഞ്ഞു.

സ്വന്തം വീട്ടില്‍ തന്നെയാണ് താരം ചികിത്സയ്ക്ക് വിധേയനായിരുന്നത്. പക്ഷേ രണ്ടാഴ്ചയ്ക്കു ശേഷവും താരത്തിന്റെ ഭാര്യ സുമോന ഹഖ് കോവിഡ്മുക്തയായിട്ടില്ല.

Content Highlights: Former Bangladesh skipper Mashrafe Mortaza recovered from COVID-19