ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിന്റെ മൂത്ത സഹോദരനും മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരവുമായ നഫീസ് ഇഖ്ബാലിന് കോവിഡ് സ്ഥിരീകരിച്ചു.

നഫീസ് ഇപ്പോള്‍ ചിറ്റഗോങ്ങിലെ വീട്ടില്‍ ഐസൊലേഷനിലാണെന്ന് ഒരു ബംഗ്ലാദേശ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

34-കാരനായ നഫീസ് ബംഗ്ലാദേശിനായി 11 ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 518 റണ്‍സും ഏകദിനത്തില്‍ 309 റണ്‍സും നേടിയിട്ടുണ്ട്. 2003-ല്‍ അരങ്ങേറിയ അദ്ദേഹം 2006 വരെ ബംഗ്ലാദേശിനായി കളിച്ചു.

കഴിഞ്ഞ മാസം ബംഗ്ലാദേശ് മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ ആഷിഖുര്‍ റഹ്‌മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights: Former Bangladesh cricketer Nafees Iqbal tests COVID-19 positive