പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിൽ മത്സരത്തിനിടെ ഫുട്ബോൾ താരം മിന്നലേറ്റ് മരിച്ചു. റാഞ്ചിയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഗുംല ജില്ലയിലാണ് സംഭവം. ഗുംല ജില്ലയെ ഉരു ബാർദിയിൽ നടന്ന പ്രാദേശിക മത്സരത്തിനിടെ പരസ് പന്ന എന്നയാളാണ് മരിച്ചത്.
കുജുർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ നടന്ന മത്സരത്തിനിടെ അഞ്ചു പേർക്ക് മിന്നലേൽക്കുകയായിരുന്നു. ഇവരെ ഗുംല സർദാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. നിസാര പരിക്കേറ്റ മറ്റു നാലുപേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന സംഭവം പോലീസ് അറിയുന്നത് വെള്ളിയാഴ്ച്ച രാവിലെയാണ്. ലോക്ക്ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ച് ഫുട്ബോൾ മത്സരം എങ്ങനെ സംഘടിപ്പിച്ചെന്ന് അന്വേഷിക്കുമെന്ന് ചൈൻപൂരിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കുൽദീപ് കുമാർ വ്യക്തമാക്കി.
Content Highlights: Football player killed as lightning strikes during match in Jharkhand
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..