വിനോദ് കാംബ്ലി അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു


വിനോദ് കാംബ്ലി. ഫോട്ടോ:പി.ടി.ഐ

മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിന്റെ ഭാര്യ തേജസ്വിയുടെ കാറിലാണ് കാംബ്ലിയുടെ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചത്.

കാംബ്ലി താമസിക്കുന്ന ബാന്ദ്രയിലെ അപ്പാര്‍ട്ട്്മെന്റിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് അപകടമുണ്ടായത്. കാംബ്ലിയുടെ കാര്‍ തേജസ്വിയുടെ കാറിലിടിച്ചശേഷം സമീപത്തെ മതിലിലുമിടിച്ചാണ് നിന്നത്. ഇതിനുശേഷം അപ്പാര്‍ട്ട്‌മെന്റിലെ വാച്ച്മാനുമായും ചില താമസക്കാരുമായും വാക്കേറ്റമുണ്ടാക്കുകയും ചെയ്തു.

ഇതിനുശേഷമാണ് ബാന്ദ്ര പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ തന്നെ ജാമ്യത്തില്‍ വിട്ടു.

ഇന്ത്യയ്ക്കുവേണ്ടി പതിനേഴ് ടെസ്റ്റും 104 ഏകദിനങ്ങളും കളിച്ച താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ സഹപാഠി കൂടിയായ അമ്പതുകാരനായ കാംബ്ലി.

Content Highlights: Vinod Kambli,Drink and Drive, Accident,Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented