റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബായ ഫ്ളമംഗോയിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി മരണം. ചുരുങ്ങിയത് പത്ത് പേരെങ്കിലും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് 5.17നാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് തീയണച്ചത്.

അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും പതിനാലും പതിനേഴിനും ഇടയില്‍ പ്രായമുള്ള കളിക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ക്ലബിന്റെ യൂത്ത് ടീമിന്റെ പരിശീലന കേന്ദ്രത്തിലായിരുന്നു തീപ്പിടിത്തം. കളിക്കാര്‍ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രണ്ട് മാസം മുന്‍പാണ് ക്ലബിന്റെ യൂത്ത് പരിശീലന കേന്ദ്രം വികസിപ്പിച്ചത്.

ബ്രസീലിലെ തന്നെ ഏറ്റവും വലിയ ക്ലബുകളില്‍ ഒന്നാണ് ഫഌമംഗോ എഫ്.സി. സീക്കോ, അഡ്രിയോനോ തുടങ്ങിയവര്‍ കളിച്ചുവളര്‍ന്ന ക്ലബാണ് ഫഌമംഗോ.

Content Highlights: Flamengo sports complex Fire Brazil Football Club Soccer