
Photo: twitter.com
കറാച്ചി: പാകിസ്താന് സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മത്സരം നടക്കേണ്ട സ്റ്റേഡിയത്തില്‍ തീപിടുത്തം.
വ്യാഴാഴ്ച കറാച്ചി കിങ്സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്ന കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പണിനടന്നുകൊണ്ടിരുന്ന സ്റ്റേഡിയത്തിലെ കമന്ററി ബോക്സിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്ക്യൂട്ടാണ്കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സംഭവത്തിനു ശേഷം സ്റ്റേഡിയത്തിനു പുറത്ത് സ്ഥിരമായി ഒരു ഫയര്‍ ബ്രിഗേഡ് വാഹനവും ജീവനക്കാരെയും ഉറപ്പാക്കിയിട്ടുണ്ടെന്ന് പിസിബി വക്താവ് അറിയിച്ചു.
Content Highlights: fire break in karachi national stadium ahead of psl opener
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..