സിഡ്‌നി: അന്താരാഷ്ട്ര തലത്തില്‍ പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതാ മാച്ച് ഒഫിഷ്യല്‍ എന്ന അപൂര്‍വമായ നേട്ടം കൈവരിച്ച് ക്ലെയര്‍ പൊളോസാക്. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ നാലാം അമ്പയറായതോടെയാണ്  ക്ലെയര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

2019-ല്‍ നമീബിയ-ഒമാന്‍ ഏകദിന മത്സരം നിയന്ത്രിച്ചതോടെ പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന ആദ്യ അമ്പയര്‍ എന്ന നേട്ടം ക്ലെയര്‍ സ്വന്തമാക്കിയിരുന്നു. 

2017-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു ആഭ്യന്തര മത്സരം നിയന്ത്രിച്ച് ക്ലെയര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ന്യൂ സൗത്ത് വെയ്ല്‍സും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനും തമ്മിലുള്ള മത്സരമാണ് ക്ലെയര്‍ നിയന്ത്രിച്ചത്. ഇതോടെ ആദ്യമായി ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന വനിത എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.

32-കാരിയായ ക്ലൈയര്‍ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് സ്വദേശിനിയാണ്. 

Content Highlights:Female umpire Claire Polosak makes Sydney Test breakthrough