റാഞ്ചിയിൽ നടക്കുന്ന ഇരുപത്തി ആറാമത് ഫെഡറേഷന് കപ്പ് അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ്
റാഞ്ചി: ഇരുപത്തി ആറാമത് ഫെഡറേഷന് കപ്പ് അത്ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം ഉത്തര്‍ പ്രദേശിന്റെ ഗുല്‍വീര്‍ സിംഗിന്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തിലാണ് ഗുല്‍വീരിന്റെ സ്വര്‍ണനേട്ടം. 29 മിനിറ്റ് 05.90 സെക്കന്‍ഡില്‍ ആയിരുന്നു ഫിനിഷ്.
യു.പിയുടെ തന്നെ അഭിഷേക് പാലിനാണ് വെള്ളി. ഡല്‍ഹിയുടെ രോഹിത് പാല്‍ വെങ്കലം നേടി. ആദ്യ 11 പേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് യോഗ്യതാ മാര്‍ക്ക് മറികടന്നു.
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് സ്വര്‍ണം നേടി. 33 മിനിറ്റ്, 32.73 സെക്കന്‍ഡില്‍ ആയിരുന്നു ഫിനിഷ്. എന്നാല്‍ 33 മിനിറ്റ് എന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
മീറ്റിലെ ആദ്യ മത്സര ഇനമായിരുന്ന് 10,000 മീറ്റര്‍ ഓട്ടം. ഇക്കഴിഞ്ഞ ദേശീയ ഗെയിംസിലും ഗുല്‍വീര്‍ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. കടുത്ത മത്സരമായിരുന്നു എന്ന് ഗുല്‍വീര്‍ പറഞ്ഞു.
Content Highlights: federation cup, first medal goes to gulveer singh, 10,000m
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..