'പ്രതിഷേധം സ്റ്റമ്പ് മൈക്കിനെ അറിയിക്കൂ'; ആഷസിനിടയിലും കോലിയെ ട്രോളി ആരാധകര്‍


ഹൊബാര്‍ട്ടില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ ക്യാമറ ടീമിനെതിരേ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ചീത്ത വിളിച്ചിരുന്നു.

Photo: BCCI

സിഡ്‌നി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ സ്റ്റമ്പ് മൈക്കിലൂടെ അമ്പയര്‍മാരുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആഷസ് പരമ്പരയ്ക്കിടയിലും ട്രോള്‍. ഹൊബാര്‍ട്ടില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ ക്യാമറ ടീമിനെതിരേ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ചീത്ത വിളിച്ചിരുന്നു. ക്യാമറ ടീമിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സ്റ്റമ്പ് മൈക്ക് ഉപയോഗിക്കൂ എന്നായിരുന്നു ബ്രോഡിന് ആരാധകരുടെ ഉപദേശം.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിന്റെ 63-ാം ഓവറിനിടേയാണ് ബ്രോഡ് ക്യാമറ ടീമിന് നേരെ ദേഷ്യപ്പെട്ടത്. ബൗൾ ചെയ്യാനായി ഓടിയെത്തിയ ബ്രോഡ് പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് ആക്ഷന്‍ അവസാനിപ്പിച്ചു. ശേഷം ' ആ യന്ത്രം ചലിപ്പിക്കുന്നത് നിര്‍ത്തൂ' എന്നുറക്കെ വിളിച്ചു പറഞ്ഞു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വിരാട് കോലി നടത്തിയ വിവാദപരമായ നീക്കവുമായി താരതമ്യപ്പെടുത്തിയാണ് ബ്രോഡിന്റെ പ്രതിഷേധം ആരാധകര്‍ ട്വീറ്റ് ചെയ്തത്. കോലിയെപ്പോലെ സ്റ്റമ്പ് മൈക്കിനോട് പരാതിപ്പെടൂ എന്നായിരുന്നു ആരാധകരുടെ കമന്റ്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം എല്‍ഗറുടെ ഔട്ട് ഡിആര്‍എസിലൂടെ തിരുത്തിയതില്‍ കൃത്രിമമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചാണ് കോലി സ്റ്റമ്പ് മൈക്കിനോട് വിളിച്ചുപറഞ്ഞ് തന്റെ പ്രതിഷേധം അറിയിച്ചത്. കോലിയോടൊപ്പം കെഎല്‍ രാഹുലും ആര്‍ അശ്വിനും ഇത്തരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. പക്വതയില്ലാത്ത പ്രതികരണമാണ് ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Fans advise Stuart Broad after he gets angry over roving camera

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented