പ്രതീകാത്മക ചിത്രം | Photo: AP
കൊച്ചി: 21-ാമത് എറണാകുളം ജില്ലാ ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ചൊവ്വാഴ്ച തുടക്കമാവും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ ഒരുമണിക്ക് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് തുടക്കമാവുക.
01. 01. 2005- നോ ശേഷമോ ജനിച്ച കുട്ടികള്‍ അടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. www.baseballkerala.com എന്ന വെബ്‌സൈറ്റിലൂടെ കളിക്കാരെയും ടീമിനെയും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 12 ഓളം ടീമുകള്‍ പങ്കെടുക്കും.
തൃശ്ശൂരില്‍ വെച്ച് ഫെബ്രുവരി 14, 15, 16 തീയതികളില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള എറണാകുളം ജില്ലാ ആണ്‍/ പെണ്‍ ടീമുകളെ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447335889 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Ernakulam District Junior Baseball Championship starts on Tuesday
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..