കൊച്ചി: എറണാകുളം ജില്ലാ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫയര്‍ രാജഗിരി യൂത്ത് ക്ലബ്ബിന്റെ ഷിഹാബ് നീരുങ്ങലിനെ പ്രസിഡന്റായും മുന്‍ ഇന്ത്യന്‍ പുരുഷ ടീം പരിശീലകനായ പി.ജെ.സെബാസ്റ്റ്യനെ സീനിയര്‍ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി ഡോ.അജിത് മോഹന്‍, ഡോ.സിസിലി പേര്‍ളി അലക്‌സ് എന്നിവരെ തെരെഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി നാസ് ക്ലബ്ബിന്റെ റാണ ജോസ് തളിയത്ത് തെരെഞ്ഞെടുക്കപ്പെട്ടു. ഡോ.സന്ദീപ് സണ്ണിയാണ് ജോയന്റ് സെക്രട്ടറി. 

എസ്. വിജയകുമാറാണ് അസോസിയേഷന്റെ ട്രഷറര്‍. അഡ്വ: എസ്.എ.നവാസ്, ഡോ.അരുണ്‍ സുരേന്ദ്രന്‍, ലാന്‍ഡസി വില്ലി എന്നിവരെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തു. 

Content Highlights: Ernakulam District Basketball Association, association members