തോപ്പുംപടി: 19-ാമത് എറണാകുളം ജില്ലാ സബ് ജൂനിയര്‍, 19-ാമത് ജില്ലാ ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഫെബ്രുവരി 17, 18 തീയതികളില്‍ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
17-ാം തീയതിയാണ് സബ് ജൂനിയര്‍ (ആണ്‍/പെണ്‍) മത്സരങ്ങള്‍. 01-01-2006നോ ശേഷമോ ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം.
18-ാം തീയതി ജൂനിയര്‍ (ആണ്‍/പെണ്‍) തലത്തിലുള്ള മത്സരങ്ങള്‍ നടക്കും. 01-01-2004നോ ശേഷമോ ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം.
ഫെബ്രുവരി അവസാന വാരം നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമുകളെ ഈ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നതായിരിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍/കളിക്കാര്‍ ചാമ്പ്യന്‍ഷിപ്പ് തീയതിക്ക് മുന്‍പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍: 9447335889
Content Highlights: Ernakulam District Baseball Championship on February 17 and 18