കേപ്ടൗണ്‍: ബയോ സെക്യുര്‍ ഹോട്ടലില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതോടെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പര ഉപേക്ഷിച്ചു.

നേരത്തെ ബയോ സെക്യുര്‍ ഹോട്ടലില്‍ നിന്ന് ഒരു ദക്ഷിണാഫ്രിക്കന്‍ താരവും രണ്ട് ഹോട്ടല്‍ ജീവനക്കാരും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മാറ്റിവെച്ച ഒന്നാം ഏകദിനം പിന്നീട് രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ക്കു കൂടി കോവിഡ് പിടിപെട്ടതായ സംശയത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

ഇതിനു പിന്നാലെ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ടീമുകളുടെ ബയോ സെക്യുര്‍ സാഹചര്യം താറുമാറായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കളിക്കാര്‍ക്കായി ഒരുക്കിയ ബയോ സെക്യൂര്‍ ബബിള്‍ അപര്യാപ്തമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.

Content Highlights: England ODI series in South Africa called off after positive COVID-19 tests