ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2021-ല്‍ ആരംഭിക്കും. അഞ്ചുമത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് നടക്കുക. ഓഗസ്റ്റ് നാലിന് തുടങ്ങുന്ന മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 14 ന് വിരാമമാകും.

16 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്താന്‍ പര്യടനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയുമായുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും പ്രഖ്യാപിച്ചത്.

ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ലോര്‍ഡ്‌സ്, ഹെഡിങ്‌ലി, ഓവല്‍, ഓള്‍ഡ് ട്രാഫോര്‍ഡ് എന്നീ വേദികളിലും മത്സരം നടക്കും. 2018-ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പര്യടനം നടത്തിയത്. അന്ന് നാലുമത്സരങ്ങളില്‍ വിജയിച്ച് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി. ഇന്ത്യയ്ക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാനായത്. അതിന് പകരം വീട്ടാനാണ് വിരാട് കോലിയും സംഘവും ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്.

Content Highlights:  England announce India series in 2021