Sun Yang Photo Courtesy: AFP
ബെയ്ജിങ്: മൂന്നു തവണ ഒളിമ്പിക് ചാമ്പ്യനായ ചൈനയുടെ നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടു വര്‍ഷം വിലക്ക്. 2018 സെപ്തംബറില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ നീന്തല്‍ ഫെഡറേഷനായ ഫിന താരത്തെ കുറ്റവമുക്തനാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി ആര്ബിട്രേഷന് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ച കോടതി എട്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവെച്ചു.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു സ്വര്‍ണവും 2016ലെ റിയോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണവും നേടിയിട്ടുണ്ട് സണ്‍. 2018-ല്‍ സാമ്പിള്‍ ശേഖരിക്കാനെത്തിയ ഫിന അംഗങ്ങളെ സണ്‍ ചോദ്യം ചെയ്യുകയും ഇതിന് അനുവദിക്കാതിരിക്കുകയുമായിരുന്നു. ശേഖരിച്ച സാമ്പിള്‍ സണ്‍ നശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ അംഗങ്ങള്‍ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടെന്നും പ്രൊഫഷണലല്ലാത്ത രീതിയിലാണ് തന്നോട് പെരുമാറിയതെന്നുമാണ് സണ്ണിന്റെ വിശദീകരണം. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചൈനയുടെ ഉറച്ചമെഡല് പ്രതീക്ഷയായ സണ്ണിന് ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാകില്ല.
ഇതു രണ്ടാം തവണയാണ് സണ്‍ യാങ്ങിനുമേല് കുറ്റം ചുമത്തപ്പെടുന്നത്. 2014-ല്‍ നിരോധിച്ച ഉത്തേജകമരുന്നായ ട്രിമെറ്റാസിഡിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് താരത്തെ മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു.
Content Highlights: Eight year ban for Chinese Olympic champion swimmer Sun Yang
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..