Photo: Getty Images, instagram.com|brazilfanskeralam
കോഴിക്കോട്: പതിവില്ലാത്ത സമയത്ത് ദുബായില്‍ നിന്ന് പിതാവ് ഹുസൈന്റെ വീഡിയോ കോള്‍ വന്നപ്പോള്‍ മലപ്പുറം പൊന്നാനി വെളിയംകോട് സ്വദേശി നഹീമിന് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.
എന്നാല്‍ വീഡിയോ കോളില്‍ പിതാവിനൊപ്പം നില്‍ക്കുന്നയാളെ കണ്ടപ്പോഴാണ് നഹീം അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍.
കോപ്പ അമേരിക്കയ്ക്ക് ശേഷം ദുബായില്‍ അവധിക്കാലം ചെലവഴിക്കുകയാണ് എഡേഴ്‌സന്‍. അതിനിടെയാണ് ഹുസൈന്റെ മുന്നില്‍ താരം വന്നുപെടുന്നത്.
തന്റെ മകന്റെ കടുത്ത ബ്രസീല്‍ ആരാധനയെ കുറിച്ച് പറഞ്ഞപ്പോള്‍ നഹീമിനെ വീഡിയോ കോള്‍ ചെയ്യാന്‍ സമ്മതം മൂളി.
നഹീമിനൊപ്പം തങ്ങളുടെ ഇഷ്ട ടീമിലെ താരത്തെ കാണാന്‍ അവന്റെ കൂട്ടുകാരും ഉണ്ടായിരുന്നു.
Content Highlights: Ederson had a sweet surprise for Brazil fan from Kerala
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..