Photo: AFP
ബെയ്ജിങ്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും റഷ്യന്‍ കൗമാരതാരം കാമില വലിയേവയ്ക്ക് ബെയ്ജിങ് ശീതകാല ഒളിമ്പിക്സില്‍ തുടര്‍ന്നുള്ള മത്സരങ്ങളിലും പങ്കെടുക്കാം.
പതിനഞ്ച് വയസ്സ് മാത്രമുള്ള വലിയേവയ്ക്ക്, കുട്ടി എന്ന സംരക്ഷണം ലോക ഉത്തേജകവിരുദ്ധ ഏജന്‍സി(വാഡ)യുടെ ചട്ടപ്രകാരം ലഭിക്കും. വിലക്കേര്‍പ്പെടുത്തിയാല്‍ ഒരു കുട്ടിയെ സംബന്ധിച്ച് വലിയ ദുരന്തമായിരിക്കുമെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട് ചൂണ്ടിക്കാട്ടി. അതുകൊണ്ട് പ്രത്യേക പരിഗണനയെന്നനിലയില്‍ മത്സരിക്കാന്‍ അനുവദിക്കുകയാണ്.
എങ്കിലും മരുന്നടിച്ചു എന്ന കുറ്റത്തില്‍നിന്ന് വലിയേവയെ ഒഴിവാക്കിയിട്ടില്ല. ഭാവിയില്‍ ഇതിന്റെ പേരില്‍ വിലക്കുവരാം. വിധി അനുകൂലമായതോടെ ചൊവ്വാഴ്ചത്തെ ഫിഗര്‍ സ്‌കേറ്റിങ് വ്യക്തിഗത ഇനത്തില്‍ വലിയേവയ്ക്ക് പങ്കെടുക്കാം. കഴിഞ്ഞ ഡിസംബര്‍ 25-നാണ്, റഷ്യന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ വലിയേവയുടെ സാംപിള്‍ പരിശോധനക്കായി ശേഖരിച്ചത്. സ്റ്റോക്ഹോമിലായിരുന്നു പരിശോധന.
ഫെബ്രുവരി ഏഴിന് വാലിയേവ ഉള്‍പ്പെട്ട റഷ്യന്‍ ടീം ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. പിറ്റേന്ന് നടക്കേണ്ട മെഡല്‍ദാനച്ചടങ്ങ് മാറ്റിയതോടെ പലര്‍ക്കും സംശയമായി. പരിശോധനാഫലം റഷ്യന്‍ ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് (റുസാഡ) ലഭിച്ചു. വലിയേവയെ റുസാഡ രഹസ്യമായി സസ്‌പെന്‍ഡ് ചെയ്തു. വലിയേവ അപ്പീല്‍ നല്‍കിയപ്പോള്‍ ആ ദിവസംതന്നെ വിലക്ക് പിന്‍വലിച്ചു. വലിയേവ പോസിറ്റീവായെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഫെബ്രുവരി ഒമ്പതിന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ്, കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ടിന്റെ പരിഗണനയ്ക്കുവിട്ടത്.
Content Highlights: drugs test controversy Russian Kamila Valieva cleared to skate
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..