
Photo: special arrangement, Apollo Hospitals Bangalore
കലഞ്ഞൂര്‍(പത്തനംതിട്ട): ഇന്ത്യന്‍ ഹോക്കി ടീം കൈ പതറാതെ ഉറച്ച മനസ്സോടെ മുമ്പോട്ടുകുതിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു മലയാളിയുണ്ട്. ഏഴുവര്‍ഷമായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റഫറല്‍ ഡോക്ടറായ ഡോ. പ്രദീപ് കൊച്ചീപ്പന്‍. ദേശീയ പുരുഷ, വനിതാ ഹോക്കി താരങ്ങളുടെ ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രദീപിന്റെ കണ്ണ് എപ്പോഴുമുണ്ട്.
ബെംഗളൂരു അപ്പോളോ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഇദ്ദേഹം ഹോക്കിയുള്പ്പെടെ എല്ലാ കായിക ടീമുകളിലെയും അംഗങ്ങളുടെ ശാരീരികക്ഷമതയുടെ കാര്യങ്ങള്‍ നോക്കുന്നു.
കായികമത്സരങ്ങള്‍ക്കിടെ പരിക്കേറ്റവരെ ചികിത്സിക്കുന്നത് ശ്രദ്ധയോടുകൂടി ചെയ്യേണ്ടതാണ്. ശസ്ത്രക്രിയ ഉള്പ്പെടെയുള്ളവവേണ്ടിവരും. ദേശീയ വനിതാ ഹോക്കി ടീം കോച്ച് സ്യോര്ദ്ദ് മറീന്‍, മുന്‍ക്യാപ്റ്റന്‍ വന്ദനാ കത്താരിയ ഉള്‍പ്പടെയുള്ളവരുടെ ശസ്ത്രക്രിയയും മറ്റും ഡോ. പ്രദീപാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്കിയ അന്താരാഷ്ട്രനിലവാരമുള്ള ഫിറ്റ്നസ് പരിശീലനം ഹോക്കി താരങ്ങള്‍ക്ക് ടോക്യോയില്‍ നേട്ടമായി.
പത്തനംതിട്ട ജില്ലയിലെ പ്രക്കാനം കൊല്ലന്റയ്യത്ത് ഇ.എം.കൊച്ചീപ്പന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ഡോ. പ്രദീപ്.
മുന്‍കാലങ്ങളില്‍ കളിക്കിലെ പരിക്കേറ്റ് ചികിത്സലിയാണ് ശ്രദ്ധിക്കുന്നതെങ്കില്‍ ഇപ്പോള്‍ എങ്ങനെ പരിക്കുപറ്റാതിരിക്കാം എന്ന രീതിയിലേക്ക് മാറിയെന്ന് പ്രദീപ് പറയുന്നു. ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനുള്ള ദൈനംദിന ഉപദേശങ്ങള്‍ കായികതാരങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഒപ്പം ഒരു ടീംവര്‍ക്കിന്റെ വലിയ നേട്ടവും എല്ലാ കായികമേഖലയിലും ഗുണമുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Dr Pradeep Kochippan The referral doctor of Sports Authority of India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..