കാമറൂൺ ബോയ്സ് | Photo: twitter.com
മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ ഡബിള്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി മെല്‍ബണ്‍ റെനഗേഡ്സിന്റെ ലെഗ് സ്പിന്നര്‍ കാമറൂണ്‍ ബോയ്സ്.
ബുധനാഴ്ച സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിലാണ് കാമറൂണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ബിബിഎല്ലില്‍ ഹാട്രിക് നേടുന്ന ആദ്യ മെല്‍ബണ്‍ റെനഗേഡ്സ് ബൗളറുമാണ് കാമറൂണ്‍.
മത്സരത്തിന്റെ ഏഴാം ഓവറിലെ അവസാന പന്തില്‍ തണ്ടേഴ്സിന്റെ ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിനെ പുറത്താക്കിയ കാമറൂണ്‍ ഒമ്പതാം ഓവറില്‍ തിരിച്ചെത്തി ആദ്യ പന്തില്‍ ജേസണ്‍ സംഗയെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ റിവേഴ്സ് സ്വീപ് കളിക്കാല്‍ ശ്രമിച്ച അലക്സ് റോസിന് പിഴച്ചതോടെ കാമറൂണ്‍ ഹാട്രിക് തികച്ചു. അവിടംകൊണ്ടും തീര്‍ന്നില്ല മൂന്നാം പന്തില്‍ ഡാനിയല്‍ സാംസിനെയും മടക്കിയ കാമറൂണ്‍ ഡബിള്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി.
മത്സരത്തിലാകെ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി താരം അഞ്ചു വിക്കറ്റും വീഴ്ത്തി.
താരത്തിന്റെ ഈ നേട്ടത്തിന് പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒരു റണ്ണിന് തണ്ടേഴ്സ് റെനഗേഡ്സിനെ തോല്‍പ്പിക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ ഏഴ് ട്വന്റി 20 മത്സരങ്ങള്‍ കളിച്ച താരമാണ് കാമറൂണ്‍.
Content Highlights: Double Hat-Trick in bbl Cameron Boyce Scripts History
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..