Photo: PTI
ന്യൂഡല്‍ഹി: 2023 ഏകദിന ലോകകപ്പും ഏഷ്യാകപ്പും ആരാധകര്‍ക്ക് സൗജന്യമായി കാണാം. ഈ രണ്ട് ടൂര്‍ണമെന്റുകളും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക
ക്രിക്കറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും എല്ലാവര്‍ക്കും തുല്യമായി കാണുന്നതിനും വേണ്ടിയാണ് സേവനം സൗജന്യമാക്കിയതെന്ന് ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കളിലേക്ക് ആപ്പ് എത്തിക്കുക എന്നതാണ് ഹോട്‌സ്റ്റാറിന്റെ ലക്ഷ്യം.
ഏഷ്യാകപ്പ് ക്രിക്കറ്റ് സെപ്റ്റംബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. പാകിസ്താനില്‍ വെച്ചാണ് ഏഷ്യാകപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുകയാണ്. വേദി ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബറിലാണ് ആരംഭിക്കുന്നത്.
Content Highlights: Disney's Hotstar To Stream ODI World Cup, Asia Cup For Free For Mobile Users
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..